Ticker

6/recent/ticker-posts

Header Ads Widget

Responsive Advertisement

എന്താണ് ഐപി വിലാസങ്ങൾ | IP Address


**എന്താണ് ഐപി അഡ്രസ്**  | 
**What is IP Address**


ഒരു കത്ത് നമ്മുടെ സുഹൃത്തിന് പോസ്റ്റ് ചെയ്യുകയാണ് എന്ന് വിചാരിക്കുക.  കവറിൽ സുഹൃത്തിന്റെ വിലാസം  എഴുതി മറുവശത്തു നമ്മളുടെയും വിലാസം എഴുതും. ആ  വിലാസത്തിൽ ഭൂമിശാസ്ത്രപരമായ വീട്ടുപേര്, പോസ്റ്റ് ഓഫീസിൻറെ പേര്, സ്ഥലത്തിന്റെ പേര്, ജില്ലയുടെ പേര്, സംസ്ഥാനത്തിന്റെ പേര്, രാജ്യത്തിൻറെ പേര് എല്ലാം ഉണ്ടാകും. ഈ വിലാസത്തിൽ ആണ് നമ്മുടെ എഴുത്തുകൾ പോകുന്നതും, വരുന്നതും.

കമ്പ്യൂട്ടർ നെറ്റ്‌വർക്കിലും ഇതേപോലെ വിലാസങ്ങൾ ഉണ്ട്. എന്നാൽ നമ്മുടെ പോസ്റ്റൽ വിലാസങ്ങൾ പോലെ ഭൂമിശാസ്ത്രപരമായ വിലാസങ്ങൾ അല്ല എന്ന് മാത്രം. അതിനെ ഐപി (Internet Protocol Address -IP) വിലാസങ്ങൾ എന്ന് പറയുന്നു. ഇന്ന് ലോകത്ത് ഉള്ള എല്ലാ കമ്പ്യൂട്ടറുകൾക്കും സെർവറുകൾ ക്കും വെബ്സൈറ്റുകൾക്കും  ഓരോ ഐപി വിലാസങ്ങൾ ഉണ്ട്. എല്ലാ ഡാറ്റാ കൈമാറ്റത്തിനും  ഐപി വിലാസം വേണം.

പൂജ്യം മുതൽ മുതൽ 255 വരെയുള്ള സംഖ്യകൾ ഉപയോഗിച്ചാണ് ഈ ഐപി വിലാസങ്ങൾ ഉണ്ടാക്കുന്നത്. ഓരോ ഐപി വിലാസങ്ങൾക്കും  4 നാല് സെറ്റ് സംഖ്യകൾ. ഉണ്ട് ഓരോ സെറ്റിനെയും ഓരോ കുത്തുകൾ (dot) കൊണ്ട് വേർതിരിച്ചിരിക്കുന്നു.

ഉദാ : 216.239.32.21

ഐപി വിലാസങ്ങളെ പ്രധാനമായും രണ്ടു ഭാഗങ്ങൾ ആയിട്ട് തിരിച്ചിട്ടുണ്ട്.

1. പ്രൈവറ്റ് ഐപി. (Private IP)
2. പബ്ലിക് ഐപി. (Public IP)

**പ്രൈവറ്റ് ഐപി. (Private IP)**

പ്രൈവറ്റ് ഐപികൾ എന്നാൽ നമ്മുടെ വീടിനുള്ളിലെയോ, സ്ഥാപനങ്ങൾക്ക് ഉള്ളിലോ ഉള്ള ഒരു LAN നെറ്റ്‌വർക്കിൽ കണക്ട് ചെയ്തിട്ടുള്ള കമ്പ്യൂട്ടറുകൾക്കൊ, മൊബൈലുകൾക്കൊ ആ റൗട്ടർ അല്ലെങ്കിൽ നെറ്റ്‌വർക്ക് അഡ്മിൻ കൊടുക്കുന്ന ഐപി വിലാസങ്ങളെയാണ് പ്രൈവറ്റ് ഐപി വിലാസങ്ങൾ അല്ലെങ്കിൽ ലോക്കൽ ഐപി വിലാസം എന്നും പറയുന്നത്.

ഇവയെ തിരിച്ചറിയാൻ വേണ്ടി പ്രൈവറ്റ് ഐപികൾക്ക് മൂന്ന് സെറ്റ് ആക്കി തിരിച്ചിട്ടുണ്ട്.

- Class A 10.0.0.0  to 10.255.255.255
- Class B 172.16.0.0  to 172.31.255.255
- Class C 192.168.0.0  to 192.168.255.255

ഓരോ നെറ്റ്‌വർക്കിന്റെയും വലുപ്പം അനുസരിച്ചാണ് ഏത് class ഐപി വിലാസങ്ങൾ വേണം എന്ന് തീരുമാനിക്കുന്നത്.

**പബ്ലിക് ഐപി. (Public IP)**

പബ്ലിക് ഐപികളെ  ഇൻറർനെറ്റ് ഐപികൾ എന്നും പറയാം.  ഈ ഐപി വിലാസങ്ങൾ ഉപയോഗിച്ചു കൊണ്ടാണ് ആണ് നമ്മുടെ  വീടിന് അല്ലെങ്കിൽ സ്ഥാപനത്തിന് പുറത്തെ നെറ്റ്‌വർക്കിലുള്ള (Internet) വെബ്സൈറ്റുകളെയോ, സെർവറുകളെയോ നമ്മുടെ വിവിധ ആവശ്യങ്ങൾക്കായി നമ്മളുടെ കമ്പ്യൂട്ടറുകൾ ബന്ധപ്പെടുന്നത്.

ഇവിടെ ഐപി വിലാസങ്ങൾ നൽകുന്നത് ഇന്റർനെറ്റ്‌ ദാതാവാണ് (ISP - Internet Service Provider). ഇതിൽ ഓരോ പ്രാവശ്യം നമ്മൾ ഇന്റർനെറ്റ്‌ ഉപയോഗിക്കുമ്പോഴും ISP നമുക്ക് ഓരോ വ്യത്യസ്ത ഐപി വിലാസങ്ങൾ സൗജന്യമായി തരും. എന്നാൽ വെബ്സൈറ്റുകൾക്ക് ഐപി വിലാസങ്ങൾ IANA എന്ന അന്താരാഷ്ട്ര ഏജൻസിയിൽ നിന്നും വാർഷിക വരിസംഖ്യ നൽകി വാങ്ങണം എങ്കിൽ മാത്രമേ നമ്മൾ ബ്രൗസറിൽ www.sktechinfo.com എന്ന വിലാസത്തിൽ വെബ്സൈറ്റ് ലഭിക്കൂ.


Note :- ഈ വിഷയത്തിൽ ഇനിയും കൂടുതൽ കാര്യങ്ങൾ ഉണ്ടെങ്കിലും അടുത്ത ആദ്യത്തിൽ ഉൾപ്പെടുത്താം. 

വായനക്കാർക്ക് ഐപി വിലാസങ്ങളെ കുറിച്ച് ഏകദേശ ധാരണ ലഭിച്ചു എന്ന് വിചാരിക്കുന്നു.  

Post a Comment

2 Comments

  1. This comment has been removed by the author.

    ReplyDelete
  2. The Masters 2021 tips for beginners - The AFT On
    The Masters has the greatest 바카라 룰 selections in the majors. With that milvantravels.com said, I believe the odds 바카라 후기 are 바카라 사이트 주소 pretty good for you to try out plugconversions.com some of these

    ReplyDelete