Ticker

6/recent/ticker-posts

Header Ads Widget

Responsive Advertisement

ഡൊമെയിൻ | Domain

 


What is Domain | എന്താണ് ഡൊമെയിൻ.

വെബ്സൈറ്റുകളുടെ വിലാസത്തിനു പറയുന്ന പേരാണ് ഡോമെയിൻ (domain). ഈ വെബ്സൈറ്റിന്റെ ഡോമെയിൻ പേര് www.sktechinfo.com എന്നാണ്. അതുപോലെ ഇന്റർനെറ്റ്‌ ലോകത്തിൽ ഓരോ വെബ്സൈറ്റിനും ഒരു ഡോമെയിൻ പേരുകൾ കാണും. ഫേസ്ബുക്.കോം,ഗൂഗിൾ.കോം ഒക്കെ ഓരോ വെബ്‌സൈറ്റിന്റെ ഡൊമൈൻ പേരുകൾ ആണ്.

ചുരുക്കി പറഞ്ഞാൽ നമ്മുടെ മേൽവിലാസത്തിൽ കാണുന്ന വീടിന്റെ പേരാണ് ഡോമെയിൻ എന്ന് മനസിലാക്കാം. എന്നാൽ ഒരേ വീട്ടുപേര് പല വീടുകൾക്കും ഉണ്ടാകുമെങ്കിലും ഡോമെയിൻ ഒരിക്കൽ രജിസ്റ്റർ ചെയ്‌താൽ മറ്റൊരാൾക്ക് അതേ അക്ഷരങ്ങൾ ഉപയോഗിച്ച് അതേ പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല.

അന്തർദേശീയ ഏജൻസി ആയ ICANN ആണ് എല്ലാ ഡോമെയിൻ പേരുകളും സൂക്ഷിക്കുകയും, പരിപാലിക്കുകയും ചെയ്യുന്നത്. ICANN ന്റെ സബ് ഏജന്റ്‌സ് ആയിട്ടുള്ള രജിസ്ട്രാർ കമ്പനികൾ വഴി മാത്രമേ നമ്മുടെ ഡോമെയിൻ  രജിസ്റ്റർ സാധിക്കൂ.. ഗൂഗിൾ ഡോമെയിൻ, GoDaddy, Namecheap ഒക്കെ ഓരോ രജിസ്ട്രാർ ആണ്.

സാങ്കേതികമായി ഒരു ഡൊമൈൻ പേരിനു മൂന്ന് ഭാഗങ്ങൾ ഉണ്ട്. ഈ ഭാഗങ്ങളെ ഓരോ ഡോമെയിൻ മേൽവിലാസത്തിലും ഓരോ കുത്തുകളാലാണ് (".") വേർതിരിക്കുന്നത്. ആ കുത്തിനെ ഇംഗ്ലീഷിൽ ഡോട്ട് (Dot) എന്നാണ് പറയുന്നത്. ഈ വെബ്സൈറ്റിന്റെ പേര് പറയുന്നത് www(Dot)sktechinfo(Dot)com എന്നാണ്. 
ഉദാഹരണത്തിന് www.sktechinfo.com എന്ന വിലാസം നോക്കാം. ഇതിൽ www എന്ന ഭാഗത്തിനെ subdomain എന്നും, അതുകഴിഞ്ഞുള്ള sktechinfo എന്ന ഭാഗത്തിനെ സെക്കൻഡ് ലെവൽ ഡൊമൈൻ (Second Level Domain - SLD), അവസാന ഭാഗം comനെ ടോപ്പ് ലെവൽ ഡൊമൈൻ (Top Level Domain - TLD) എന്നും പറയുന്നു.

സാധാരണയായി SLD.TLD മാത്രം മതി ഒരു ഡോമെയിൻ പേര് ഉണ്ടാക്കാൻ. ഇതിലെ "www" എന്ന subdomain ഭാഗം മറ്റ് subdomain ഇല്ലങ്കിൽ ബ്രൗസർ അതിന്റെ കൂടെ www എന്ന് ചേർത്താകും DNS ലേക്ക് അയക്കുന്നത്.

**TLD (Top-Level Domain)**

TLD കൾ ഉണ്ടാക്കുന്നത് ICANN ആണ്. നിലവിൽ ഉള്ളത് തിരഞ്ഞെടുക്കുകയാണ് മാത്രമാണ് നമ്മൾ ചെയ്യുന്നത്.

TLDകളിൽ .Com, .Net, .Org, .gov എന്നിവയാണ് ഇപ്പൊ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന TLD കൾ. എന്നാൽ ഇത് മാത്രമല്ല ഉള്ളത്. രാജ്യങ്ങളുടെ ചുരുക്ക പേരുകൾ, ഓരോ പ്രവർത്തന മേഖലകളെ സൂചിപ്പിക്കുന്ന പുതിയ TLDകൾ നിലവിൽ ഉണ്ട്. പുതിയ ഇന്റർനെറ്റ് യുഗത്തിലെ ആവശ്യങ്ങൾ നിറവേറ്റാൻ കൂടുതൽ കൂടുതൽ TLDകൾ ഉണ്ടാകുന്നുണ്ട്. TLD കളുടെ ഒരു ലിസ്റ്റ് ഇവിടെ കാണാം.

**SLD (Second-level domain)**

ഒരു ഡോമെയിൻ പേരിൽ ഈ ഭാഗം ആണ് നമ്മൾക്ക് ഇഷ്ട്ടമുള്ള വാക്കുകൾ ഉപയോഗിക്കുന്നത്. നിലവിൽ ഇംഗ്ലീഷ് അക്ഷരങ്ങളും, സംഖ്യകളും ചേർത്ത് നമുക്ക് നമ്മുടെ ഡോമെയിൻ പേര് ഉണ്ടാക്കാം.

എന്നാൽ ചില രാജ്യങ്ങളിൽ SLD നേരിട്ട് TLD യുടെ കൂടെ രജിസ്റ്റർ ചെയ്യാൻ സമ്മതിക്കില്ല. അതിനു പകരം ആ രാജ്യത്തിന്റെ TLD കോഡ് കൂടെ ചേർത്ത് വേണം രജിസ്റ്റർ ചെയ്യാൻ. കാരണം ആ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ സൂചിപ്പിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്.   ഇങ്ങനെ ഉള്ളതിനെ ccSLD  ഡോമെയിൻ എന്ന് പറയും ഉദാ: mydomain.co.uk  

**Sub-Domain**

ഒരേ വെബ്സൈറ്റിൽ പല പേജുകൾ, oഅല്ലെങ്കിൽ പല  ആവശ്യങ്ങൾക്കായി ആണ് subdomain ഉപയോഗിക്കുന്നത്. സാധാരണ വലിയ കമ്പനികളുടെ വെബ്സൈറ്റുകൾ ആണ് ഇത് ഉപയോഗിക്കുന്നത്.

Image by EstudioWebDoce from Pixabay 

Post a Comment

0 Comments