ആൻഡ്രോയിഡ്
![]() |
ഇന്നത്തെ നമ്മുടെ ജീവിതം ഏതെങ്കിലും തരത്തിൽ മൊബൈൽ ടെക്നോളജിയുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. അതിലേക്ക് വഴിതെളിച്ചതിനു ഒരു വലിയ കാരണക്കാരൻ ഈ ആൻഡ്രോയിഡ് ആണെന്ന് പറയാം. എന്താണ് ഈ ആൻഡ്രോയിഡ് എന്ന് നമുക്ക് മനസിലാക്കാം.
ആൻഡ്രോയ്ഡ് എന്നത് ലിനക്സ് അധിഷ്ഠിതമായ ഒരു മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്. ഓപ്പറേറ്റിംഗ് സിസ്റ്റം എന്നാൽ ഒരു കമ്പ്യൂട്ടറിനെ പ്രവർത്തിപ്പിക്കാൻ വേണ്ടിയുള്ള അടിസ്ഥാന സോഫ്റ്റ്വെയർ ആണ് ഉദാ: Windows, Mac OS, iOS, linux, Ubuntu. മൊബൈൽ ഫോണുകളിൽ ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു OS ആണ് ഈ ആൻഡ്രോയ്ഡ് അതുപോലെ തന്നേ പ്രചാരത്തിൽ ഉള്ള മറ്റൊരു OS ആണ് ആപ്പിൾ കമ്പനിയുടെ ഐഫോണിൽ ഉപയോഗിക്കുന്ന iOS.
ആൻഡ്രോയിഡ് എന്നത് ഒരു ഫോണിന്റെ പേരോ, ഒരു ആപ്ലിക്കേഷനോ അല്ലാ മറിച്ചു മുൻപ് സൂചിപ്പിച്ചതു പോലെ അത് ഒരു മൊബൈലിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും, മറ്റു അപ്ലിക്കേഷനുകൾക്ക് പ്രവർത്തിക്കുവാൻ സൗകര്യം ഒരുക്കുകയും ചെയ്യുക എന്നതാണ് അതിന്റെ പ്രവർത്തനം. അതുകൊണ്ടു തന്നെ അതിനെ മൊബൈലിന്റെ ജീവൻ എന്നും വിളിക്കാം.
ചരിത്രം
2003 ൽ ആണ് ലിനക്സിനെ പരിഷ്ക്കരിച്ചു ടച്ച് സ്ക്രീൻ ഫോണുകളിൽ ഉപയോഗിക്കാൻ പറ്റിയ ആൻഡ്രോയ്ഡ് ഉണ്ടാകുന്നത്. ഇതിന്റെ വിപണന സാധ്യത മനസിലാക്കിയ ഗൂഗിൾ 2005ൽ ആ പ്രോജെക്ടിനെ ഏറ്റടുത്തതോടെ ആൻഡ്രോയിഡിന്റെ ജൈത്ര യാത്ര തുടങ്ങി എന്ന് പറയാം. ഇന്ന് ഈ ലേഖനം എഴുതുമ്പോൾ ആൻഡ്രോയ്ഡ് 11 എന്നാ വേർഷനിൽ ആണ് നിൽക്കുന്നത്. വളരെ ചുരുങ്ങിയ വർഷങ്ങൾ ഒരു വലിയ മൊബൈൽ വിപ്ലവം തന്നേ സൃഷ്ടിച്ചു ഈ ആൻഡ്രോയിഡ്.
ഇന്ന്
ഗൂഗിൾ ആണ് ഇതിന്റെ ഇപ്പോഴത്തെ ഉടമസ്ഥർ എങ്കിലും ഓപ്പൺ സോർസ് എന്ന ലൈസെൻസ് പ്രകാരം ആർക്കും ഇതിന്റെ സോഴ്സ് കോഡുകളിൽ മാറ്റം വരുത്തി ഉപയോഗിക്കാം എന്നത് കൊണ്ട് ഇന്ന് നിലവിൽ ഒരുപാട് പേരുകളിൽ ആൻഡ്രോയ്ഡ് OS ലഭ്യമാണ് എങ്കിലും ഇന്ന് ഏറ്റവും കൂടുതൽ ഫോണുകളിൽ ഉപയോഗിക്കുന്നത് ഗൂഗിളിന്റെ ആൻഡ്രോയ്ഡ് വേർഷനുകൾ ആണ്. സൗജന്യമായി ലഭിക്കുന്നത് കൊണ്ട് തന്നേ ഒരു പാട് ഫോൺ കമ്പനികൾ ഇതിന്റെ പല വേർഷനുകൾ ഉപയോഗിക്കുന്നു.
0 Comments