"നല്ല സൈബർ പ്രവർത്തികൾ മൂലം എങ്ങനെ നമ്മുടെ സൈബർ ജീവിതം സുരക്ഷിതമാക്കാം എന്ന് നോക്കാം"
ഓരോ ദിവസവും കഴിയുന്തോറും നമ്മളുടെ ജീവിതം കൂടുതൽ ഡിജിറ്റൽ ആവുകയാണ്. അതിനാൽ തന്നെ നമ്മുടെ ഡിജിറ്റൽ ജീവിതം കൂടുതൽ സുരക്ഷിതമാക്കേണ്ട കടമ നമുക്ക് മാത്രമാണ്. ഏഴാം കടലിനുമക്കരെ ഇരുന്നു കൊണ്ടു നമ്മുടെ വ്യക്തി ജീവിതത്തിനെ തന്നെ ഇല്ലാതാക്കാൻ ഒരു ഹാക്കേർക്ക് സാധിക്കും എന്ന ബോധ്യത്തോടെ വേണം ഡിജിറ്റൽ യുഗത്തിൽ ജീവിക്കുവാൻ. ഏതൊരു ജീവിതവും വിജയം കാണുവാൻ ചിട്ടയായ ചില ജീവിതചര്യകൾ ആവശ്യമായിരിക്കുന്നത് പോലെ ഡിജിറ്റൽ ജീവിതത്തിലും ചില ചിട്ടകൾ ആവശ്യമാണ്... അതിലെ ചില അത്യാവശ്യമായി ചിട്ടകൾ നമ്മുടെ ഡിജിറ്റൽ ജീവിതത്തിന്റെ ഭാഗമാകേണ്ടത് പറയട്ടെ..
1. പാസ്സ്വേർഡ് എന്നതിന് പകരം പാസ്ഫ്രേസ്.
പാസ്സ്വേർഡ് എന്നത് കൊണ്ട് ഒരു വാക്കിനെ ആണ് ഉദേശിക്കുന്നതെങ്കിലും ഇന്നത്തെ കാലത്ത് ഒരു വെബ്സൈറ്റിലേക്കോ, ആപ്പിലേക്കോ കടക്കാൻ ഒരു വാക്കിൽ നിന്നും വാക്യത്തിലേക്ക് (phrase) മാറേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ഇപ്പോൾ ഒരു പാസ്സ്വേർഡ് എന്നത് രണ്ടും മൂന്നും വാക്കുകളും, അതിൽ സഖ്യകളും, ചിഹ്നങ്ങളും ചേർത്തു ഒറ്റവാക്കാക്കുക എന്നതാണ് ഉദേശിക്കുന്നത്
Eg:- iLoveMyMother@#143
2. എങ്ങനെയാണ് ഒരു പാസ്സ്വേർഡ് ഉണ്ടാക്കേണ്ടത്.
പാസ്സ്വേർഡ് ഉണ്ടാക്കുമ്പോൾ ഇംഗ്ലീഷ് അക്ഷരങ്ങളിൽ വലിയ /ചെറിയ അക്ഷരങ്ങളും മറ്റ് ചിഹ്നങ്ങളും ചേർത്ത് കുറഞ്ഞത് 12നു മുകളിൽ അക്ഷരങ്ങൾ, ചിഹ്നങ്ങൾ, സഖ്യകൾ എന്നിവ ഉപയോഗിക്കുക. പലപ്പോഴും പല വെബ്സൈറ്റുകളും പ്രിത്യേകിച്ചു ബാങ്കിംഗ് വെബ്സൈറ്റുകളിൽ ഇതിനെ കുറിച്ചു നിദേശങ്ങൾ ഉണ്ടാകാറുണ്ട് അഥവാ ഇല്ലെങ്കിൽ ഇതുപോലെ ഉണ്ടാക്കാം. Eg:- iLoveMyMother@#143. അതുപോലെ നിങ്ങൾക്ക് മംഗ്ളീഷ് (ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് മലയാളം വാക്കുകൾ എഴുതുന്ന രീതി) അറിയാമെങ്കിൽ അത് ഉപയോഗിച്ചും പുതിയ പാസ്സ്വേർഡ് ഉണ്ടാക്കാം.
3.Two Step Verification, OTP, Recovery codes & email.
എല്ലാ സോഷ്യൽ മീഡിയ, ഇമെയിൽ വെബ്സൈറ്റുകളും നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കുവാൻ മേൽ പറഞ്ഞ രണ്ട് തരത്തിലുള്ള രണ്ടാം സുരക്ഷാ കോഡുകൾ ഉണ്ട്. പാസ്സ്വേർഡ് ഉപയോഗിച്ചു ലോഗിൻ ചെയ്താലും ഫോണിൽ മറ്റൊരു ആപ്പിൽ ഉണ്ടാകുന്ന സുരക്ഷാ കോഡുകൾ (TOPT) അല്ലെങ്കിൽ sms (OTP) ആയി വരുന്ന കോഡുകൾ ഉപയോഗിച്ചു മാത്രമേ പ്രേവേശിക്കുവാൻ സാധിക്കു. ഇനി അഥവാ പാസ്സ്വേർഡ് മറന്നാൽ അത് തിരികെ കിട്ടുന്നതിനുമുള്ള റിക്കവറി കോഡുകളും നൽകുന്നുണ്ട്. അതുപോലെ അക്കൗണ്ട് തിരികെ കിട്ടാൻ നിങ്ങളുടെ തന്നെ മറ്റൊരു ഇമെയിൽ, ടെലിഫോൻ നമ്പറുകളും കൊടുക്കുവാൻ സാധിക്കും. ഇതൊക്കെ എനേബിൾ ചെയ്തു വെക്കുന്നത് നിങ്ങളുടെ ഓൺലൈൻ അക്കൌണ്ട് സുരക്ഷിതമാക്കാൻ സഹായിക്കും. ഈ കോഡുകൾ മറ്റാർക്കും കൊടുക്കാതിരിക്കുക.
4. പാസ്വേർഡ് 6മാസം കൂടുമ്പോൾ മാറ്റുക.
മേൽ പറഞ്ഞ രീതിയിൽ നിങ്ങൾ പുതിയ പാസ്വേർഡ് ഉണ്ടാക്കിയാലും അത് എല്ലാ ആറു മാസം കൂടുമ്പോഴോ അല്ലെങ്കിൽ കുറഞ്ഞപക്ഷം ഒരു വർഷത്തിനുള്ളിൽ മാറ്റി പുതിയത് ഇടുവാൻ ശ്രദ്ധിക്കുക. പാസ്സ്വേർഡ് മാറ്റുമ്പോൾ അതിൽ ഉപയോഗിക്കുന്ന ചിഹ്നങ്ങൾ, അക്ഷരങ്ങൾ ഒക്കെ മാറ്റുവാൻ ശ്രദ്ധിക്കുക.
5. ഒരു പാസ്സ്വേർഡ് മാനേജർ ഉപയോഗിക്കുക.
ഇന്നത്തെ കാലത്ത് ഏത് വെബ്സൈറ്റിലും ലോഗിൻ ചെയ്യാനും ഒരു യൂസർ ഐഡിയും, പാസ്സ്വേർഡ് വേണം. ഒരേ യൂസർ ഐഡിയും പാസ്വേർഡും ഉപയോഗിച്ചാൽ ഉള്ള അപകടം എന്നത് ഏതെങ്കിലും ഒരു വെസൈറ്റ് ഹാക്ക് ആയി നിങ്ങളുടെ യൂസർ ഐഡിയും, പാസ്സ്വേർഡും ഹാക്കർക്ക് കിട്ടിയാൽ നിങ്ങളുടെ മുഴുവൻ അക്കൗണ്ടുകളും ഹാക്ക് ആകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് എല്ലാ വെബ്സൈറ്റിലും ഒരേ ഐഡി കൊടുത്താലും (അഭികാമ്യമല്ല) ഒരിക്കലും ഒരേ പാസ്സ്വേർഡ് ഒകൊടുക്കരുത്. അങ്ങനെ ഒരുപാട് പാസ്വേർഡുകൾ ഉണ്ടാക്കുന്നതിനും, അത് കൃത്യമായി സൂക്ഷിച്ചു വെക്കുന്നതിനും, ഓരോ പ്രാവശ്യം ലോഗിൻ ചെയ്യുമ്പോഴും കൃത്യമായി ഉപയോഗിക്കാനും നിങ്ങളെ സഹായിക്കുന്ന സോഫ്റ്റ്വെയർ ആണ് പാസ്സ്വേർഡ് മാനേജറുകൾ. അതിൽ നിങ്ങളുടെ എല്ലാ ലോഗിൻ വിവരങ്ങളും സൂക്ഷിക്കാം അതുപോലെ വ്യത്യസ്തങ്ങളായ പാസ്സ്വേർഡുകൾ ഉണ്ടാക്കിയെടുക്കാം. ഈ ആപ്പിന്റെ മാസ്റ്റർ പാസ്സ്വേർഡ് മാത്രം നമ്മൾ ഓർത്തു വെച്ചാൽ മതി. വെബ്സൈറ്റിൽ ലോഗിൻ ചെയ്യുമ്പോൾ ഈ ആപ്പ് തുറന്നു അതിൽ സേവ് ചെയ്തിട്ടുള്ള ലോഗിൻ ഡീറ്റെയിൽസ് ഓട്ടോമാറ്റിക്കായി അതിൽ രേഖപ്പെടുത്തി ലോഗിൻ ആകും എന്നതാണ് ഇതിന്റെ ഗുണം.
6. കിട്ടുന്ന എല്ലാ ലിങ്കുകളും തുറക്കാതിരിക്കുക.
ഈ ലിങ്കിൽ പോയാൽ അത്ഭുതം കാണാം, നിങ്ങൾക്ക് 15 ലക്ഷം രൂപ സമ്മാനം അല്ലെങ്കിൽ കാറുകൾ സമ്മാനം എന്നൊക്കെ നമ്മളെ പ്രലോഭിപ്പിക്കുന്ന പല sms, ഇമെയിൽ, വാട്സാപ്പ് മെസ്സേജുകൾ വരാറുണ്ട്. ചിലതു നമ്മളുടെ സുഹൃത്തുക്കൾ തന്നെ അയച്ച രീതിയിൽ ആവും. ഇതിൽ ഒരു ലിങ്ക് കൂടി കാണും ഇങ്ങനെ വരുന്നതിൽ മിക്കതും പരസ്യങ്ങൾ ആവാമെങ്കിലും ചിലതു അപകടകാരികൾ ആണ്. ആ ലിങ്കിൽ പോകുകയും അതിൽ പറഞ്ഞ പ്രകാരം ചെയ്യുകയും ചെയ്താൽ നിങ്ങളുടെ അക്കൗണ്ടുകൾ, ഫോണുകൾ ഒക്കെ ഹാക്ക് ആകാൻ സാധ്യതയുണ്ട്. അതുവഴി നിങ്ങളുടെ പേരിൽ നിങ്ങളുടെ കോണ്ടക്ടസിലേക്ക് അത് വ്യാപിക്കാൻ ഇടയാകും. അതുകൊണ്ടു ഇതുപോലത്തെ മെസ്സേജുകൾ ഡിലീറ്റ് ചെയ്യുകയാണ് അഭികാമ്യം.

7. Https & website Address URL.
ഫിഷിങ് എന്നൊരു ഹാക്കിങ് വിദ്യയുണ്ട് അതായത് നിങ്ങളുടെ ഉപയോഗിക്കുന്ന വെബ്സൈറ്റ് പോലത്തെ മറ്റൊരു വ്യാജ വെബ്സൈറ്റുകൾ ഉണ്ടാക്കി മേല്പറഞ്ഞപോലെ ഒരു sms ലിങ്ക് അയച്ചു തരുന്നു നിങ്ങൾ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ കാണുന്നത് ഒന്നുങ്കിൽ നിങ്ങളുടെ ഒരു ബാങ്ക് വെബ്സൈറ്റ് അല്ലേൽ ഇമെയിൽ വെബ്സൈറ്റ് പോലത്തെ വ്യാജ സൈറ്റുകൾ ആയിരിക്കും നിങ്ങൾ അതിന്റെ URL ശ്രദ്ധിക്കാതെ യൂസർ ഐഡിയും പാസ്സ്വേർഡും നൽകി ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ഹാക്കെർക്ക് അതെല്ലാം കിട്ടുന്നു. അത് കൊണ്ട് ഇത്തരം ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കുക, അതുപോലെ എപ്പോഴും വെബ്സൈറ്റ് എടുക്കുമ്പോൾ നിങ്ങൾ ഉദ്ദേശിക്കുന്ന വെബ്സൈറ്റ് ആണോ എന്ന് വെബ് ബ്രൗസറിന്റെ അഡ്രസ് ബാറിൽ ഉള്ള അഡ്രസ് ശ്രദ്ധിക്കുക.

8. അപ്ഡേറ്റുകൾ ചെയ്യുക
കമ്പ്യൂട്ടറിന്റെ ആയാലും, മൊബൈൽ ഫോണിന്റെ ആയാലും അതിൽ ഉപയോഗിക്കുന്ന ആപ്പുകൾ എല്ലാം അപ്ഡേറ്റ് ആക്കാൻ ശ്രദ്ധിക്കുക. ആപ്പ് / സോഫ്റ്റ്വെയറിനുള്ളിൽ ഉണ്ടായിട്ടുള്ള പഴുതുകൾ പരിഹരിക്കുന്ന അപ്ഡേറ്റുകൾ ആയിരിക്കും ഇങ്ങനെ ലഭിക്കുന്നത് ഇന്റർനെറ്റ് ഡാറ്റ ലാഭം നോക്കി അത് ചെയ്യാതിരിക്കുന്നത് ഫോൺ, കമ്പ്യൂട്ടർ ഹാക്ക് ആകാനുള്ള സാധ്യത കൂട്ടുന്നു.

9. ആവശ്യമില്ലാത്ത ആപ്പുകൾ ഫോണിൽ അൺഇൻസ്റ്റാൾ ചെയ്യുക
ആവശ്യമില്ലാത്ത ആപ്പുകൾ ഡിലീറ്റ് ചെയ്തു കളയുക. ചിലപ്പോൾ നമ്മൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകൾ ചിലപ്പോൾ അത് ഉണ്ടാക്കിയവർ തന്നെ ഉപേക്ഷിച്ചതാവും അപ്പോൾ അതിന്റെ അപ്ഡേറ്റുകൾ ഒന്നും ലഭിക്കില്ല അതിൽ എന്തെങ്കിലും പഴുതുകൾ ഉണ്ടേൽ അത് വഴി നമ്മുടെ ഫോൺ ഹാക്ക് ആകാനുള്ള സാധ്യത ഉണ്ട്. അതിനാൽ നമ്മൾക്ക് ആറു മാസത്തിൽ കൂടുതൽ ഉപയോഗിക്കാത്ത ആപ്പുകൾ ഡിലീറ്റ് ചെയ്യുന്നതാന് അഭികാമ്യം. അത് വഴി ഫോണിന്റെ മെമ്മറിയും ഉപയോഗം കുറയും, അത് മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാം .

ഏതൊക്കെ സെക്യൂരിറ്റി ആപ്പുകൾ ഉണ്ടെങ്കിലും സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്.. അതിനാൽ സൈബർ യുഗത്തിൽ കൂടുതൽ ജാഗ്രത പുലർത്തുക എന്നതാണ് അഭികാമ്യം..
2 Comments
5 Of The Best Mobile Casinos In The World - Casino Sites
ReplyDeleteIt is worth noting that the mobile casinos on 룰렛확률 mobile are designed to serve the needs 있는 of users, 룰렛 이벤트 and 벳플릭스 they can provide an alternative 파타야 바카라 to the traditional slot
The King Casino Resort - Hertzaman
ReplyDeleteFind worrione the herzamanindir.com/ perfect poormansguidetocasinogambling place 토토 사이트 to stay, play, and unwind at Harrah's Resort Southern California. Get febcasino your points now!